ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികില്‍ മൂന്നു പേര്‍ 'ലിഫ്റ്റിന്' വേണ്ടി കൈകാട്ടുന്നത് കണ്ടാണ് മുംബൈ സ്വദേശി നിതിന്‍ നായര്‍ കാര്‍ നിര്‍ത്തിയത്. തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കിയാല്‍ മതിയെന്നു അപരിചിതര്‍ പറഞ്ഞപ്പോള്‍ സഹായിക്കാമെന്നു ഇദ്ദേഹം കരുതി. പക്ഷെ ലിഫ്റ്റ് കൊടുക്കുന്നത് നിയമലംഘനമാണെന്നു നിതിന്‍ അറിഞ്ഞിരുന്നില്ല.